Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US Consulate

പെഷവാറിലെ യുഎസ് കോൺസുലേറ്റ് പൂട്ടും

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ പെ​​​ഷ​​​വാ​​​ർ ന​​​ഗ​​​ര​​​ത്തി​​​ലു​​​ള്ള യു​​​എ​​​സ് കോ​​​ൺ​​​സു​​​ലേ​​​റ്റ് ജ​​​ന​​​റ​​​ൽ ആ​​​സ്ഥാ​​​നം ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി പൂ​​​ട്ടു​​​മെ​​​ന്ന് യു​​​എ​​​സ് സ്റ്റേ​​​റ്റ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് അ​​​റി​​​യി​​​ച്ചു. ന​​​യ​​​ത​​​ന്ത്ര ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ സു​​​ര​​​ക്ഷ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​ണു ന​​​ട​​​പ​​​ടി.

പെ​​​ഷ​​​വാ​​​ർ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ഖൈ​​​ബ​​​ർ പ​​​ക്തൂ​​​ൺ​​​ഖ്വാ പ്ര​​​വി​​​ശ്യ​​​യി​​​ലെ കോ​​​ൺ​​​സു​​​ലേ​​​റ്റ് സേ​​​വ​​​ന​​​ങ്ങ​​​ൾ ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദി​​​ലെ യു​​​എ​​​സ് എം​​​ബ​​​സി​​​യു​​​ടെ കീ​​​ഴി​​​ലാ​​​ക്കും. പെ​​​ഷ​​​വാ​​​ർ കോ​​​ൺ​​​സു​​​ലേ​​​റ്റ് പൂ​​​ട്ടു​​​ക​​​യാ​​​ണെ​​​ങ്കി​​​ലും പാ​​​ക്കി​​​സ്ഥാ​​​നോ​​​ടു​​​ള്ള അ​​​മേ​​​രി​​​ക്ക​​​ൻ ന​​​യ​​​ത്തി​​​ൽ മാ​​​റ്റ​​​മി​​​ല്ലെ​​​ന്ന് അ​​​റി​​​യി​​​പ്പി​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

യു​​​എ​​​സ്-​​​ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഇ​​​റാ​​​നി​​​ലെ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് ആ​​​യ​​​ത്തൊ​​​ള്ള അ​​​ലി ഖ​​​മ​​​ന​​​യ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ യു​​​എ​​​സ് ന​​​യ​​​ത​​​ന്ത്ര​​​കാ​​​ര്യാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കു നേ​​​ർ​​​ക്ക് പ്ര​​​തി​​​ഷേ​​​ധ​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. ക​​​റാ​​​ച്ചി​​​യി​​​ലെ യു​​​എ​​​സ് കോ​​​ൺ​​​സു​​​ലേ​​​റ്റി​​​നു സ​​​മീ​​​പം പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രും പാ​​​ക് സു​​​ര​​​ക്ഷാ​​​ ഭ​​​ട​​​ന്മാ​​​രും ത​​​മ്മി​​​ലു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ ഒ​​​ന്പ​​​തു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​റാ​​​ച്ചി​​​യി​​​ലെ​​​യും ലാ​​​ഹോ​​​റി​​​ലെ​​​യും യു​​​എ​​​സ് കോ​​​ൺ​​​സു​​​ലേ​​​റ്റ് ജീ​​​വ​​​ന​​​ക്കാ​​​രും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും പാ​​​ക്കി​​​സ്ഥാ​​​ൻ വി​​​ടു​​​ക​​​യു​​​ണ്ടാ​​​യി.

Latest News

Corehub Up